പാലാ: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന വയോധിക മരിച്ചു. പാലാ പൂവരണി നെല്ലാല ചന്ദ്രെൻറ ഭാര്യ ലളിതാംബികയാണ് (65) മരിച്ചത്. അർബുദത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം രോഗം മൂർച്ഛിച്ചതിനെത്തുടര്‍ന്ന് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് പാലാ ജനറല്‍ ആശുപത്രി കോവിഡ് കെയറിലേക്ക് മാറ്റി.
ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. മക്കള്‍: ദിലീപ്, ദീപ. മരുമക്കള്‍: അമ്പിളി, മധു കിഴക്കേതില്‍ മേവട. സംസ്കാരം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം പാലാ പൊതുശ്മശാനത്തില്‍ നടക്കും.