ഏഴാച്ചേരി: എലിപ്പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ഏഴാച്ചേരി കുന്നത്തുനാട്ട് വിനോദാണ് (കുഞ്ഞുകുട്ടൻ -36) മരിച്ചത്. കൂലിപ്പണിക്കാരനായിരുന്ന വിനോദിന് രണ്ടാഴ്ചയായി കടുത്ത പനിയായിരുന്നു. ആദ്യം രാമപുരം ഗവ. ആശുപത്രിയിലും തുടർന്ന് പാലാ ജനറൽ ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്ന് കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രോഗം കലശലായതിനെത്തുടർന്ന് ഇന്നലെ രാവിലെയാണ് മരിച്ചത്. ഭാര്യ: സൗമ്യ. മക്കൾ: വിഷ്ണു, വിദ്യ.