വൈപ്പിന്‍: ന്യൂമോണിയക്ക് ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ച യുവതി മരിച്ചു. സൗത്ത് പുതുവൈപ്പ് കളത്തിത്തറ ശ്രീനിവാസെൻറ ഭാര്യ രാജിയാണ് (38) മരിച്ചത്. പനിയെത്തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എളങ്കുന്നപ്പുഴ 16ാം വാര്‍ഡ് എ.ഡി.എസ് സെക്രട്ടറിയാണ്. ഏക മകള്‍: നികേത.