കോതമംഗലം: നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. തങ്കളം ആലുംമാവുംചുവട് മാളിയേക്കൽ ജോസാണ് (റപ്പായി -65) മരിച്ചത്.
ബുധനാഴ്ച രാവിലെ നെഞ്ചുവേദനയെത്തുടർന്നാണ് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഭാര്യ: ചിന്നമ്മ. മക്കൾ: സുനിത, സരിത, ഷിബു. മരുക്കൾ: ഏലിയാസ്, എൽദോസ്, സന്ധ്യ.