ചെങ്ങന്നൂർ: ചെറിയനാട് രാഹുൽഭവനിൽ രാമചന്ദ്രനെ (68) ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. ബുധനാഴ്ച ഉച്ചക്ക് ഒന്നോടെ ചെങ്ങന്നൂർ-മാവേലിക്കര ലെയിനിൽ ചെറിയനാട് റെയിൽവേ സ്റ്റേഷനു സമീപം പാളത്തിനരികിലൂടെ നടക്കുമ്പോഴാണ് അപകടം. പക്ഷാഘാതം വന്ന് ശരീരത്തിന് സ്വാധീനമില്ലാത്ത ആളായിരുന്നു. പൊലീസ് നടപടി സ്വീകരിച്ചു.