മുഹമ്മ: കോവിഡ് ബാധിച്ച് വയോധിക മരിച്ചു. മുഹമ്മ പഞ്ചായത്ത് 12ാം വാർഡ് എസ്.എൻ.വിയിൽ കളരിപ്പറമ്പ് വിജയെൻറ ഭാര്യ ശാരദയാണ് (80) മരിച്ചത്. പ്രമേഹത്തിന് ചേർത്തല ഗവ. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച വൈകീട്ട് മൂന്നോടെയാണ് മരിച്ചത്. മക്കൾ: വത്സല, തിരുലാൽ, വിജയമ്മ. മരുമക്കൾ: ഷാജി, രേണുക (തിരുവനന്തപുരം മെഡിക്കൽ കോളജ് ജീവനക്കാരി), വിശ്വൻ.