ആലപ്പുഴ: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. ആലപ്പുഴ നഗരസഭ പാലസ് വാർഡ് ചാലയിൽ പുരയിടം ചാരുംതറയിൽ ഹനീഫിെൻറ മകൻ സാദിഖാണ് (36) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. നിരവധി ശസ്ത്രക്രിയകൾ നടത്തിയെങ്കിലും രക്ഷിക്കാനായില്ല.
ഈ മാസം ഒന്നിന് രാവിലെ ആലപ്പുഴ ടി.ഡി സ്കൂളിന് സമീപം പിക്അപ് വാൻ ഇലക്ട്രിക് പോസ്റ്റ് ഇടിച്ചുമറിച്ചശേഷം ബേക്കറി ഉൽപന്നങ്ങൾ കടകളിൽ വിതരണത്തിന് കൊണ്ടുപോവുകയായിരുന്ന സാദിഖിെൻറ ഓട്ടോയിൽ ഇടിക്കുകയായിരുന്നു.
മാതാവ്: റംല. ഭാര്യ: ഷമീറ, മക്കൾ: അൽഹുദ, ആസിയ. സാദിഖിനോടൊപ്പം പരിക്കേറ്റ ബിജിമോൻ എറണാകുളത്ത് ആശുപത്രിയിൽ ചികിത്സയിലാണ്.