ആലത്തൂർ: കുളിക്കാൻ പോയ യുവാവ് നീന്തൽ പഠിക്കുന്നതിനിടെ കുളത്തിൽ മുങ്ങി മരിച്ചു. കുനിശ്ശേരി കുട്ടാല പുതുവപറമ്പിൽ സുരേഷിെൻറ മകൻ വിഷ്ണുവാണ് (24) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലരയോടെ വീട്ടിൽനിന്ന് പരുത്തിക്കാട്ടിലെ കുളത്തിലേക്ക് പോയതായിരുന്നു. ആേറാടെയാണ് സംഭവം. ഉടനെ ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മാതാവ്: പ്രീത. സഹോദരി: ശിവാനി.