മാറഞ്ചേരി: സഹപ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയായിരുന്ന എക്സൈസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. പൊന്നാനി എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥൻ, മാറഞ്ചേരി സൽക്കാര കമ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന ആപ്പാത്തുപറമ്പിൽ അജോ ജോൺസൻ (45) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വെള്ളിയാഴ്ച സംസ്കരിക്കും. പിതാവ്: ജോൺസൻ.
മാതാവ്: കുഞ്ഞമ്മ (മാറഞ്ചേരി ഗവ. ഹൈസ്കൂൾ മുൻ പ്രധാനാധ്യാപിക). സഹോദരൻ: ജിജോ ജോൺസൻ.