മാന്നാർ: സ്റ്റോർമുക്ക് ബസ് സ്റ്റാൻഡിനു സമീപം കുരട്ടിക്കാട് മംഗലത്തേത്ത് മീനാക്ഷിമന്ദിരത്തിൽ വീട്ടിൽ പരേതനായ ഗോവിന്ദൻ നായരുടെ മകൻ ജി. കുമാർ (അലിൻഡ് സ്വിച്ഗിയർ ഡിവിഷൻ ഫാക്ടറിയിലെ മുൻ ക്വാളിറ്റി അഷ്വറൻസ് ഇൻസ്പെക്ടർ -65) നിര്യാതനായി. മാതാവ്: മാന്നാർ നായർ സമാജം എജുക്കേഷനൽ ട്രസ്റ്റ് മുൻ ജീവനക്കാരി മീനാക്ഷിയമ്മ. ഭാര്യ: ഉമാദേവി. മകൻ: ഹരികുമാർ (ദുബൈ). മരുമകൾ: രാജലക്ഷ്മി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.