ചെറുതോണി: വയോധികനെ വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കഞ്ഞിക്കുഴി മാമച്ചൻകുന്ന് സ്വദേശി കണ്ടത്തിങ്കൽ ചെറിയാൻ ചാക്കോയെയാണ് (കുര്യാച്ചൻ -78) വീടിന് സമീപത്തുള്ള വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
1980ൽ കഞ്ഞിക്കുഴിയിൽ എത്തിയ ഇയാൾ ബാങ്കിൽനിന്ന് വായ്പയെടുത്ത തുകകൊണ്ട് പശുവിനെ വളർത്തിയാണ് ജീവിച്ചിരുന്നത്. രോഗവും ദുരിതവുംമൂലം ബാങ്ക് തവണകൾ മുടങ്ങി.
ജീവിതം മുന്നോട്ടുപോകാനാകാതെ നിരാശനായിരുന്നു. മകൻ: രമേശ്. മൃതദേഹം കോവിഡ് പരിശോധക്ക് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.