കോഴിക്കോട്: ഈശോസഭ വൈദികനായ ഫാ. പോൾ വടക്കേൽ എസ്. ജെ. (91) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് മലാപ്പറമ്പ് ൈക്രസ്റ്റ്ഹാൾ െസമിത്തേരിയിൽ. എറണാകുളം വടകര സ്വദേശിയാണ്. പിതാവ്: പരേതനായ അഗസ്റ്റിൻ. മാതാവ് പരേതയായ മറിയം. സഹോദരങ്ങൾ: ഫാ മാത്യു (എസ്.ഡി.ബി), പരേതരായ മേരി, അബ്രഹാം. ഈശോസഭ കേരള പ്രവിശ്യയുടെ പ്രവിൻഷ്യൽ സൂപ്പീരിയർ, കോഴിക്കോട് രൂപത ബിഷപ്പിെെൻറ സെക്രട്ടറി, രൂപത േപ്രാക്യൂറേറ്റർ എന്നീ പദവികൾ വഹിച്ചു. നെന്മാറ, പഴയങ്ങാടി, മാട്ടൂൽ, അറബി സെൻറ് ജോർജ് മലങ്കര പളളി, തിരുവനന്തപുരം ചെമ്പൂർ എന്നിവിടങ്ങളിൽ പള്ളിവികാരിയായിരുന്നു. തിരുവനന്തപുരം സെൻറ്സേവിയേഴ്സ് കോളജിെൻറ റെക്ടറും മാനേജരുമായി പ്രവർത്തിച്ചു. കളമശ്ശേരി ശാന്തിഗ്രാം ഡയറക്ടർ, കൊച്ചി ലുമൻ ഇൻസ്റ്റിറ്റ്യൂട്ട് സുപ്പീരിയർ, ഏച്ചോം സർവോദയ സ്കൂൾ മാനേജർ, കണ്ണൂർ സെൻറ് മൈക്കിൾസ് സ്കൂൾ മാനേജർ, എടത്വ പയസ്-10 ഐ.റ്റി.ഐ. മാനേജർ എന്നീ നിലകളിലും സേവനം ചെയ്തു.