കട്ടപ്പന: ദുരൂഹ സാഹചര്യത്തിൽ പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഉപ്പുതറ ഇടപ്പൂക്കുളം ഇരമംഗലത്ത് വീട്ടിൽ ജോസഫിെൻറ മകൾ അനഘയാണ് (17) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയാണ് വീടിെൻറ ഉത്തരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. അനഘയുടെ സഹോദരിമാർ പുല്ല് ചെത്താൻ പോയി മടങ്ങി എത്തിയപ്പോഴാണ് സംഭവം കണ്ടത്. ഉടൻ കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ല. മേരികുളം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്. മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയിൽ. ഉപ്പുതറ പൊലീസ് നടപടി സ്വീകരിച്ചു. മാതാവ്: ഡെയ്സി.