മുണ്ടക്കയം: പറത്താനം വടക്കേ നീർവേലിൽ എൻ.എം. തോമസ് (തോമാച്ചൻ -84) നിര്യാതനായി. ഭാര്യ: മണിമല ഇടിയംപ്ലാക്കൽ കുടുംബാംഗം പരേതയായ ചിന്നമ്മ. മക്കൾ: ബേബിക്കുഞ്ഞ്, ജോമോൻ (കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ്), ജിജി, എത്സമ്മ, ലൗലി, ഡോളി, സാലിക്കുട്ടി, പരേതനായ ജയിംസ്കുട്ടി. മരുമക്കൾ: ജോസ്, തങ്കച്ചൻ, ജോസ്, കുട്ടിയച്ചൻ, ബെറ്റി, ജാൻസി ബിജി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കൂട്ടിക്കൽ സെൻറ് ജോർജ് ദേവാലയ സെമിത്തേരിയിൽ.