ഏറ്റുമാനൂര്‍: അതിരമ്പുഴ സ്വദേശിയായ പൈലറ്റ് െട്രയിനി ഹൈദരാബാദില്‍ മരിച്ചനിലയില്‍. ഹൈദരാബാദ് എയര്‍ഫോഴ്സ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടില്‍ ട്രെയിനിയും അതിരമ്പുഴ പനന്താനത്ത് ഡൊമിനിക് മാത്യുവിെൻറ (ടോമി) മകനുമായ ആകാശ് പി. ഡൊമിനിക്കാണ് (24) മരിച്ചത്. അപകടത്തില്‍ മരിച്ചു എന്ന വിവരമാണ് വ്യാഴാഴ്ച രാവിലെ ബന്ധുക്കള്‍ക്ക് ലഭിച്ചത്. ബന്ധുക്കള്‍ ഹൈദരാബാദിലേക്ക് പുറപ്പെട്ടു. 20 മണിക്കൂറോളം കൂടി വിമാനം പറത്തി വിജയപഥത്തിലെത്തിയാല്‍ ലൈസന്‍സ് ലഭിക്കുമെന്ന സാഹചര്യത്തിലാണ് മരണം സംഭവിച്ചതത്രെ. ആകാശിെൻറ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.