എടവനക്കാട്: മത്സ്യബന്ധനത്തിനിടെ കായലിൽവീണ യുവാവ് മുങ്ങി മരിച്ചു. എടവനക്കാട് കൂട്ടുങ്കൽചിറ വേലിയകത്ത് ബാബുവിെൻറ മകൻ കിരൺ സായാണ് (23) മരിച്ചത്. വ്യാഴാഴ്ച പുലർച്ച ഒരു മണിയോടെ എടവനക്കാട് വീരൻ പുഴയിലാണ് അപകടം. പിതാവിനെ സഹായിക്കാനായി കൂടെ പോയതാണ്. കായലിൽ വലയിടുന്നതിനിടെ കാൽവഴുതി വീണാണ് അപകടമുണ്ടായത്. സമീപത്തുണ്ടായിരുന്ന മറ്റ് മത്സ്യബന്ധന തൊഴിലാളികൾ ഉടൻ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തുടർന്ന് മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അമ്മ: രേണുക. സഹോദരൻ : വിഷ്ണു.