ഒറ്റപ്പാലം: പഴയ െലക്കിടി അമ്പലത്ത് വീട്ടിൽ അബ്ദുൽ വഹാബിെൻറ മകൻ ഷാഹുൽ ഹമീദ് (41) ലോറിയിൽ നിന്ന് മരം ദേഹത്ത് വീണ് മരിച്ചു. അമ്പലപ്പാറ പഞ്ചായത്തിലെ കടമ്പൂർ കൂനൻമല റോഡിൽ ഉച്ചക്ക് രണ്ടരയോടെയാണ് അപകടം. ലോറി മുന്നോട്ടെടുക്കവേ മരം ഷാഹുൽ ഹമീദിെൻറ ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സുനീറ. മക്കൾ: യാസിർ, യാസീൻ, അഫ്സൽ.