മൂവാറ്റുപുഴ: ഗവ. മോഡൽ ഹൈസ്കൂൾ റിട്ട. അധ്യാപകൻ ആയവന വടക്കുംപാടത്ത് വി.സി. മാത്യു (92) നിര്യാതനായി. ഭാര്യ: മുത്തോലപുരം മൂലയിൽ ചേന്ദംകുളം കുടുംബാംഗം പരേതയായ ബ്രിജിറ്റ് (റിട്ട. സെയിൽസ് ടാക്സ്). മക്കൾ: ഡോ. ജയ്സൺ (യു.കെ), ബിജോയ് (ഡ്രീംസ് ഐ.ഇ.എൽ.ടി.എസ് തൊടുപുഴ). മരുമക്കൾ: ഡോ. കരോളിൻ (യു.കെ), ജെയ്ബി ചേന്നോത്ത് കക്കാട്ടുചിറ കൊക്കോതമംഗലം (അസി. പ്രഫസർ, ന്യൂമാൻ കോളജ് തൊടുപുഴ). സംസ്കാരം ശനിയാഴ്ച 12.30ന് ആയവന തിരുഹൃദയ പള്ളി സെമിത്തേരിയിൽ.