എരുമപ്പെട്ടി: എരുമപ്പെട്ടിയിലെ ആദ്യ സ്വകാര്യ ആശുപത്രിയായ സെൻറ് മേരീസ് ആശുപത്രിയുടെ ഉടമ എരുമപ്പെട്ടി പുത്തൂർ വീട്ടിൽ പരേതനായ വർഗീസിെൻറ മകൻ ഡോ. ജോസ് വർഗീസ് (75) നിര്യാതനായി. 1975 മുതൽ എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയിലെ ക്ലിനിക്കിൽ ആതുരസേവനം ആരംഭിച്ച ഡോക്ടർ 1978ലാണ് സെൻറ് മേരീസ് ആശുപത്രി സ്ഥാപിച്ചത്. ഭാര്യ: ഡോ. ജീന ജോസ്. മക്കൾ: ഡോ. ജീവന മേരി (പൂങ്കുന്നം), അഡ്വ. ജിത്ന (കുരിയച്ചിറ). മരുമക്കൾ: ഡോ. ഡേവിഡ് പുതുക്കാടൻ, അഡ്വ. ജോർജ് കുരിയൻ.