ആറ്റിങ്ങല്‍: മുദാക്കല്‍ അമുന്തിരത്ത് ക്ഷേത്രത്തിന് സമീപം സുമാമന്ദിരത്തില് മനോഹരന്‍പിള്ളയെ (60) പരമേശ്വരം- ഊരൂട്ടുമണ്ഡപം തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. തോട്ടില്‍ കമിഴ്ന്ന് കിടക്കുന്നനിലയില്‍ മനോഹരന്‍പിള്ളയെ കണ്ട നാട്ടുകാര്‍ പൊലീസിലറിയിച്ചു. ആറ്റിങ്ങല്‍ പൊലീസെത്തി മൃതദേഹം പുറത്തെടുത്ത് മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ മുദാക്കല്‍ പഞ്ചായത്ത് ഒാഫിസില്‍ പോകുന്നതിനായാണ് വീട്ടില്‍ നിന്നിറങ്ങിയതെന്നും കാല്‍വഴുതി തോട്ടില്‍വീണ് അപകടത്തിൽപെട്ടതാകാമെന്നും പൊലീസ് പറഞ്ഞു. ഭാര്യ: സുമതി. മക്കള്‍: സുമ, സൗമ്യ.