അടിമാലി: പടുതാകുളത്തിൽ വീണ് വയോധിക മരിച്ചു. പണിക്കൻകുടി കുരുശിങ്കൽ പരേതനായ പത്മനാഭെൻറ ഭാര്യ മാധവിയാണ് (79) മരിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെ വീടിന് സമീപത്തെ പടുതാകുളത്തിൽ മാധവി വീണുകിടക്കുന്നത് മകനാണ് കണ്ടത്. അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മക്കൾ: ശശി, പരേതയായ ഉഷ. മരുമക്കൾ: ജമീല, പരേതനായ വാസു.