കോയമ്പത്തൂർ: സി.പി.എം മുൻ ജില്ല സെക്രട്ടറിയും മുൻ എം.എൽ.എയുമായ കെ.സി. കരുണാകരൻ (74) നിര്യാതനായി. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു അന്ത്യം. 1997-2001 കാലയളവിലാണ് സി.പി.എം കോയമ്പത്തൂർ ജില്ല സെക്രട്ടറിയായി പ്രവർത്തിച്ചത്. 2001-2006 കാലഘട്ടത്തിൽ കോയമ്പത്തൂരിലെ സിംഗാനല്ലൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭ അംഗമായി സേവനമനുഷ്ഠിച്ചു. 23 വർഷം സി.പി.എം സംസ്ഥാന സമിതി അംഗമായിരുന്നു. ഡി.വൈ.എഫ്.െഎയുടെ പ്രഥമ തമിഴ്നാട് പ്രസിഡൻറ് കൂടിയാണ് ഇദ്ദേഹം. ഭാര്യ രാജേശ്വരി രണ്ടുമാസം മുമ്പാണ് മരിച്ചത്. മക്കൾ: മഹേഷ്, ചെമ്മലർ. ശനിയാഴ്ച ഉച്ചക്ക് പാപ്പനായ്ക്കൻ പാളയം ൈവദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു.