കൊല്ലം: കച്ചേരി ഡിവിഷനിൽ കോട്ടമുക്ക് പൊന്നച്ചം വീട്ടിൽ പരേതനായ കുഞ്ഞുകൃഷ്ണപിള്ളയുടെയും രാജേശ്വരി അമ്മയുടെയും മകൻ സന്തോഷ് (50) നിര്യാതനായി. സി.പി.എം കച്ചേരി ബ്രാഞ്ച് സെക്രട്ടറിയാണ്. ഭാര്യ: ജയലക്ഷ്മി. മകൻ: സത്യനാരായണൻ. സഹോദരങ്ങൾ: ഉഷ, രാജേഷ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ.