കോട്ടയം: എം.എൽ റോഡിലെ പ്രമുഖ വ്യാപാരിയും (എ വൺ ട്രേഡേഴ്സ്, മിനാർ പ്ലാസ്റ്റിക്സ്) താഴത്തങ്ങാടി ജമാഅത്ത് മുൻ സെക്രട്ടറിയും ഐ.യു.എം.എൽ ജില്ല മുൻ വൈസ് പ്രസിഡൻറുമായ കൊച്ചു വീട്ടിൽ കെ.എം. കാദർകുട്ടി (79) നിര്യാതനായി. ഭാര്യ: സൈനബ ബീവി (ചങ്ങനാശ്ശേരി തരകം വീട് കുടുംബാംഗം). മക്കൾ: മുഹമ്മദ് സാലി (പ്രസിഡൻറ്, താഴത്തങ്ങാടി ജമാഅത്ത്, കെ.എം.കെ പ്ലാസ്റ്റിക്സ്), ഷെഫീല, റെജിന, നിസാമോൾ, ബേനസീർ (വനിത ലീഗ് ജില്ല ജനറൽ സെക്രട്ടറി), റിസാന. മരുമക്കൾ: ഷാനവാസ് മുണ്ടക്കയം (റിട്ട. സെയിൽസ് ടാക്സ്), ഹാഷിം നിസാർ (ശാസ്ത്രജ്ഞൻ, സൺഫാർമ, ഡൽഹി), അൻവർ ഹാരിസ് ഏറ്റുമാനൂർ (ദുബൈ), ലുക്ക്മാൻ കായംകുളം (റിട്ട. രജിസ്ട്രാർ എം.ജി യൂനിവേഴ്സിറ്റി), അഡ്വ. പി.എ. സലിം മണിമല (കേരള ഹൈകോടതി), നജ്മാ ഇബ്രാഹിം (പുഞ്ച സ്പെഷൽ ഓഫിസ്, കോട്ടയം).