കൊച്ചി: സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഹൃദ്രോഗ വിദഗ്ധരിലൊരാളായ തൃശൂർ ചേലക്കര വെറ്റേക്കാട്ട് വീട്ടിൽ ഡോ. ഡി.വി. നായർ (88) നിര്യാതനായി. പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയിലെ കാർഡിയോളജി വിഭാഗം ഓണററി കൺസൽട്ടൻറും കോഴിക്കോട്, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളജുകളിലെ പ്രഫസർ ഓഫ് മെഡിസിൻ ആൻഡ് കാർഡിയോളജിയുമായിരുന്നു. എഫ്.ആർ.സി.പി, എഫ്.എ.സി.സി, എഫ്.ഐ.സി.എ, എഫ്.സി.സി.പി, എഫ്.ഐ.സി.പി, ഡബ്ല്യു.എച്ച്.ഒ എക്സ്പർട്ട് കമ്മിറ്റി മെംബർ ഓഫ് ആർ.എച്ച്.ഡി ആൻഡ് കാർഡിയോമയോപതി, ഐ.എം.എ, എ.പി.ഐ കാർഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയിൽ അംഗമായിരുന്നു. കൊച്ചി എളമക്കരയിലായിരുന്നു താമസം. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ഡോ. അജയ്, ഡോ. ഉദയ്. മരുമക്കൾ: ലക്ഷ്മി മേനോൻ, ദീപ നായർ.