തൊടുപുഴ: ശശികുമാർ കിഴക്കേടം (61) നിര്യാതനായി. ഇടുക്കിയിലെ സമരങ്ങളിലും സാമൂഹിക സാംസ്കാരിക വേദികളിലും സ്ഥിരസാന്നിധ്യമായിരുന്നു. ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം സംസ്ഥാന കൺവീനറാണ്. മാനുഷ സെക്രട്ടറി, പൂമാല ഗവ. ട്രൈബൽ സ്കൂൾ ദീർഘകാല പി.ടി.എ പ്രസിഡൻറ്, വെള്ളിയാമറ്റം പഞ്ചായത്ത് റിസോഴ്സ്പേഴ്സൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ശശികുമാർ മിശ്രവിവാഹിതരായവരുടെ സംഘടന പ്രസിഡൻറുമായിരുന്നു. കെ.എസ്.യു-യൂത്ത് കോൺഗ്രസ് ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സൗദാമിനി. മക്കൾ: അനുജ, ഇന്ദുജ, ഉജിത്. മരുമകൻ: അജേഷ്.