മാവേലിക്കര: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. മാവേലിക്കര ഉമ്പർനാട് ബ്ലോക്ക് നമ്പർ 18ൽ കെ. രവിയാണ് (64) മരിച്ചത്. ഡിസംബറിൽ കോടതിക്ക് സമീപം ഓട്ടോയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ശാന്ത. സഹോദരങ്ങൾ: കുഞ്ഞികുട്ടി, രാധ, ശിവൻ, രഘു. സഞ്ചയനം 15ന് രാവിലെ എട്ടിന്.