മല്ലപ്പള്ളി: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചുങ്കപ്പാറ അൽഫെയർ ഷോപ്പിങ് സെൻറർ ഉടമ കടമ്പാട്ട് വീട്ടിൽ നെബിൽ ഹുസൈനാണ് (28) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ ചുങ്കപ്പാറ-കോട്ടാങ്ങൽ റോഡിൽ പ്രസ്പടിക്ക് സമീപമാണ് അപകടം.ചുങ്കപ്പാറയിലെ വ്യാപാരസ്ഥാപനത്തിൽനിന്ന് പിതാവിനെ ഉച്ചഭക്ഷണം കഴിക്കുന്നതിന് വീട്ടിൽ കൊണ്ടുവിട്ടശേഷം തിരികെ കടയിലേക്ക് വരുമ്പോഴാണ് അപകടത്തിൽപെട്ടത്. ഉടൻ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവാഹം ഉറപ്പിച്ചിരുന്നതാണ്. മാതാവ്: റംല ബീവി. സഹോദരി: നസിയ ഹുസൈൻ. ഖബറടക്കം ഞായറാഴ്ച കോട്ടാങ്ങൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.