പറവൂർ: സി.പി.ഐ മുതിർന്ന നേതാവ് ടി.വി. അശോകൻ (84) നിര്യാതനായി. പറവൂർ താലൂക്ക് ചെത്തുതൊഴിലാളി യൂനിയൻ (എ.ഐ.ടി.യു.സി) പ്രസിഡൻറും യൂനിയൻ സംസ്ഥാന കൗൺസിൽ അംഗവും താലൂക്ക് തൊഴിലാളി വിവിധോദ്ദേശ സഹകരണസംഘം പ്രസിഡൻറും മണ്ഡലം എൽ.ഡി.എഫ് കൺവീനറുമായിട്ടുണ്ട്. ഭാര്യ: ജനകം. മക്കൾ: ജയശ്രീ, ഉണ്ണികൃഷ്ണൻ (സീനിയർ ക്ലർക്ക് പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത്), ഉദയ, പ്രിയ. മരുമക്കൾ: പ്രദീപ്, ജയറാണി (അധ്യാപിക, പുതിയകാവ് ഗവ. എച്ച്.എസ്.എസ്), അനിൽകുമാർ, അനിൽ.