കറുകച്ചാൽ: കോവിഡ് ബാ ധിച്ച് ക്വാറൻറീനിൽ കഴിഞ്ഞ നഴ്സ് തൂങ്ങിമരിച്ചു. ശാന്തിപുരം ഇരുമ്പുകുഴി കല്ലോലിക്കൽ പരേതനായ മോഹനെൻറ മകൾ മോബിയാണ് (29) വീടിനുള്ളിൽ തൂങ്ങിമരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ മോബി കഴിഞ്ഞ രണ്ടിനാണ് വീട്ടിലെത്തിയത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. ഇതേതുടർന്ന് വീട്ടുകാർ ബന്ധുവീട്ടിലേക്ക് മാറി. മോബി ഒറ്റക്കായിരുന്നു വീട്ടിൽ കഴിഞ്ഞത്. ഞായറാഴ്ച രാവിലെ ആരോഗ്യവകുപ്പ് അധികൃതർ വീട്ടിലെത്തിയപ്പോൾ വാതിൽ പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മോബിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മാതാവ്: വത്സമ്മ. സഹോദരൻ: അജിത്ത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്.