കോതമംഗലം: റോഡ് മുറിച്ച് കടക്കുന്നതിനിടെ വാൻ ഇടിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പുന്നേക്കാട് ശ്രീ ഭദ്രകാളി അമ്പലത്തിന് സമീപം താമസിക്കുന്ന മുകളേൽ അബ്രഹാമിെൻറ മകൻ ജോളി (53) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് തൃശൂർ കൊടകരയിൽ െവച്ചാണ് അപകടം. പ്ലാസ്റ്റിക് കമ്പനി ജീവനക്കാരനായ ജോളി വീട്ടിലേക്ക് മടങ്ങുന്നതിന് ബസ് കയറാൻ റോഡ് മുറിച്ച് കടക്കവെ ടെമ്പോ ട്രാവലർ ഇടിക്കുകയായിരുന്നു. ഭാര്യ: സുശീല മൂവാറ്റുപുഴ കളപ്പുരയ്ക്കൽ കുടുംബാംഗം. മക്കൾ: ബേസിൽ (ആസ്റ്റർ മെഡ്സിറ്റി), ജോയ്സ്. മരുമകൻ: ബേസിൽ.