കറുകച്ചാൽ: കുവൈത്തില്‍ ആത്മഹത്യശ്രമത്തെ തുടര്‍ന്ന് ചികിത്സയിലിരുന്ന മലയാളി നഴ്സ് മരിച്ചു. നെടുംകുന്നം സ്വദേശിനി ഡിംപിള്‍ യൂജിനാണ് (37) മരിച്ചത്. ഞായറാഴ്ച രാവിലെ കുവൈത്തിലെ അദാന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വ്യാഴാഴ്ച മംഗഫില്‍ ഇവര്‍ താമസിക്കുന്ന ഫ്ലാറ്റിലെ ശുചിമുറിയില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഭര്‍ത്താവും അയല്‍വീട്ടുകാരും ചേര്‍ന്ന് അദാന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ഇവര്‍ കഴിഞ്ഞ രണ്ടു ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ കഴിയവെ ഞായറാഴ്ച ഉച്ചയോടെ മരിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. മരിച്ച ഡിംപിള്‍ മുബാറക് അല്‍ കബീര്‍ ആശുപത്രിയിലെ നഴ്സാണ്. കുവൈത്തിലെ മംഗഫില്‍ കുടുംബസമേതമായിരുന്നു താമസിച്ചിരുന്നത്. ഭര്‍ത്താവ് യൂജിന്‍ ജോണ്‍ കുവൈത്തില്‍ വ്യാപാരിയാണ്: മക്കൾ: സൈറ, ദിയ, ക്രിസിയ. സംസ്കാരം പിന്നീട് കുവൈത്തില്‍ നടക്കും.