അഗളി: സുഹൃത്തുക്കളോടൊപ്പം വനയാത്ര നടത്തുന്നതിനിടയിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. അട്ടപ്പാടി കേട്ടത്തറ, പാലപ്പുഴയിൽ പരേതരായ കാസിമിെൻറ മകൻ മുഹമ്മദ് ഷഫീറാണ് (30) മരിച്ചത്. അട്ടപ്പാടി കരുവാര വെള്ളച്ചാട്ടം കാണാൻ പോകുേമ്പാൾ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. രണ്ട് ബൈക്കുകളിൽ കരുവാര ഫാമിലെത്തിയ സംഘം ചിത്രങ്ങൾ പകർത്തുന്നതിനിടയിൽ ഷഫീർ കുഴഞ്ഞുവീഴുകയായിരുന്നു. മൃതദേഹം അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ. തിങ്കളാഴ്ച പോസ്റ്റ്േമാർട്ട നടപടികൾക്കുശേഷം കോട്ടത്തറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. മാതാവ്: റംല. സഹോദരി: സിംല.