ഇരിങ്ങാലക്കുട: ചികിത്സയിലിരിക്കെ മരിച്ച മുരിയാട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. മുരിയാട് പഞ്ചായത്ത് വാർഡ് 14ൽ പുല്ലൂർ കൈപ്പിള്ളി വീട്ടിൽ മോഹനൻ (63) ആണ് മരിച്ചത്. 18 ദിവസമായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരണാനന്തരം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ: പ്രഭ. മക്കൾ: ദിവ്യ, ദീപ, ദിഷ. മരുമക്കൾ: സതീഷ്, ഷൈൻ, പ്രദീഷ്.