ഇരിങ്ങാലക്കുട: കോവിഡിനെ തുടർന്ന് ചികിത്സയിലായിരുന്ന കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ മരിച്ചു. മാപ്രാണം വാതിൽമാടം കോളനിയിൽ വെട്ടിയാട്ടിൽ വീട്ടിൽ പരേതനായ രാമെൻറ മകൻ അനിൽകുമാർ (52) ആണ് മരിച്ചത്. കെ.എസ്.ഇ.ബി പറപ്പൂക്കര ഡിവിഷനിൽ ഓവർസിയർ ആയി പ്രവർത്തിച്ച് വരികയായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പത്ത് ദിവസമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് പരിശോധനഫലം നെഗറ്റിവ് ആയെങ്കിലും ശനിയാഴ്ച ആരോഗ്യനില വഷളായി വൈകീട്ട് മരിക്കുകയുമായിരുന്നു. അനിൽകുമാർ നേരത്തേ വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുക്തിസ്ഥാനിൽ സംസ്കരിച്ചു. മാതാവ്: വള്ളിയമ്മ. ഭാര്യ: വിജീഷ. മക്കൾ: നയന, മിഥില.