വേങ്ങര: ഹൃദയാഘാതംമൂലം മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വീണാലുക്കല്‍ വൈദ്യാര്പടി തൊട്ടിയിൽ മൊയ്തീൻകുട്ടിയാണ് (65) മരിച്ചത്. ഞായറാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാനദണ്ഡങ്ങള്‍ പാലിച്ച് വീണാലുക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: ഫാത്തിമ. മക്കള്‍: അബ്ദുപ്പ, കുഞ്ഞാലസന് (മലപ്പുറം ജില്ല മുന്‍ ഫുട്ബാള്‍ ടീം അംഗം), ഉമൈമത്ത്, ഫൈസല്‍ (സന്തോഷ് ട്രോഫി താരം). മരുമക്കള്‍: നസീറ, സുഹറാബി, അഷ്റഫ് (ദുബൈ), റുബിൻഷ.