തേഞ്ഞിപ്പലം: ദേശീയപാത ഇടിമുഴിക്കലിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. നീരോൽപ്പാലം ആലങ്ങാടൻ അരിമ്പ്രത്തൊടി കുഞ്ഞാലെൻറ മകൻ മുഹമ്മദ് ഹനീഫയാണ് (22) മരിച്ചത്. കോഴിമുട്ട മൊത്തവിതരണം നടത്താൻ പോകവേ ഇയാൾ സഞ്ചരിച്ച പിക്കപ്പ് വാൻ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം.
കൂടെയുണ്ടായിരുന്ന പറമ്പിൽപീടിക സ്വദേശിക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ പത്തോടെ ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപത്തായിരുന്നു അപകടം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിശോധനയിൽ കോവിഡ് പോസിറ്റിവായതിനെ തുടർന്ന് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ്: ബീപാത്തുമ്മ. സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ, ശരീഫ്, അഷ്റഫ്, ഉമൈബ, നുസൈബ.