കുണ്ടറ: ഡ്യൂട്ടിക്ക് പോകവെ തെരുവുനായ കുറുകെ ചാടി ൈബക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെ.എസ്.ഇ.ബി സബ് എൻജിനീയർ മരിച്ചു. കുണ്ടറ ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസിലെ സബ് എൻജിനീയർ കാഞ്ഞിരകോട് കോടിയിൽ വീട്ടിൽ പരേതനായ ജയിംസിെൻറ മകൻ സനു ജയിംസ് (36) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി എട്ടോടെ കുണ്ടറ ടെക്നോപാർക്കിന് സമീപത്തെ ഫീഡറിലെ തകരാർ പരിശോധിക്കുന്നതിന് ബൈക്കിൽ പോകവെയാണ് അപകടം.
തെരുവുനായയെ ഇടിച്ച് ബൈക്ക് മറിയുകയായിരുന്നു. റോഡിൽ തെറിച്ചുവീണ സനുവിന് ഗുരുതരമായി പരിക്കേറ്റു. ഓടിക്കൂടിയവർ സനുവിനെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയാണ് മരിച്ചത്. കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) ഡിവിഷൻ ജോയൻറ് സെക്രട്ടറിയും സെക്ഷൻ യൂനിറ്റ് സെക്രട്ടറിയുമായിരുന്നു.
മാതാവ്: മെറ്റിൽഡ. ഭാര്യ: നിസ (അധ്യാപിക, പാലക്കാട്). മകൾ: സേറ.