കാവനൂർ: ജമാഅത്തെ ഇസ്ലാമി പ്രവർത്തകനും പണ്ഡിതനുമായ ടി.കെ. അബ്ദുല്ലക്കുട്ടി ബാഖവി (69) നിര്യാതനായി. കൊണ്ടോട്ടി മർകസുൽ ഉലൂം, ചേന്ദമംഗലൂർ ഇസ്ലാഹിയ കോളജ്, ശാന്തപുരം അൽജാമിഅ, ഇർശാദിയ കോളജ് ഫറോക്ക് എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാവനൂർ ചാരിറ്റബിൾ ട്രസ്റ്റ് അംഗമായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: ടി.കെ. മുഹമ്മദ് (വെൽഫെയർ പാർട്ടി കാവനൂർ പഞ്ചായത്ത് സെക്രട്ടറി), അബ്ദുറഹ്മാൻ (യു.എ.ഇ), ജമീല, ജുമൈല, സമീന. മരുമക്കൾ: രഹന ഫാത്തിമ (ചേളാരി), അർഷിദ (ആമയൂർ), നിസാർ (ആനക്കയം), മുബഷിർ (കീഴുപറമ്പ്), മുഫീദ് (കാരക്കുന്ന്).