അമ്പലപ്പുഴ: പുന്നപ്ര സ്വദേശിയായ യുവാവ് കുവൈത്തിലെ ജോലിസ്ഥലത്ത് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് അറവുകാട് പുത്തൻതറയിൽ രഘു-രാധ ദമ്പതികളുടെ മകൻ രാജേഷാണ് (44) മരിച്ചത്. കുവൈത്തിലെ അമേരിക്കൻ പട്ടാളകമ്പനിയിലെ വർക്ഷോപ്പിൽ മെക്കാനിക്കായിരുന്നു. ഏഴുമാസം മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്. താമസസ്ഥലത്ത് ഞായറാഴ്ചയാണ് മരിച്ചനിലയിൽ കണ്ടത്. ഭാര്യ: ശ്രീജ. മക്കൾ: അദ്വൈത്, ആഗ്നേയ്.