റാന്നി: ചാത്തൻതറ കുറുമ്പൻമൂഴി മണക്കയം ഇലവങ്കൽ വീട്ടിൽ കുമാരൻ കേശവൻ (115) നിര്യാതനായി. രാജഭരണമുള്ള നാളുകളിൽ മുതൽ ശബരിമല തിരുവാഭരണ യാത്രയിൽ പൂങ്കാവനത്തിൽ ഘോഷയാത്രയെ അനുഗമിച്ചിരുന്ന വനവാസി കുടുംബാംഗമാണ്. നൂറുവർഷത്തോളം ഇദ്ദേഹവും ശബരിമല സേവനം ചെയ്തിട്ടുണ്ട്. മണക്കയം ആദിവാസി കോളനി രൂപപ്പെടുത്തിയെടുത്തതും ഇദ്ദേഹമാണ്. ഊരുമുപ്പൻകൂടിയാണ് കുമാരൻ കേശവൻ. സ്വന്തമായി വിഷ്ണു ക്ഷേത്രം നിർമിച്ച് പൂജയും നടത്തിവരുന്നു. ഭാര്യ: കുഞ്ഞിപ്പെണ്ണമ്മ. മക്കൾ: രത്നമ്മ, വാസു, രവീന്ദ്രൻ. മരുമക്കൾ: പാർഥൻ, സൗദാമിനി, ശോഭന.