ചങ്ങനാശ്ശേരി: കുന്നക്കാട് ളാക്കുളത്ത് വീട്ടില്‍ പരേതനായ പി.പി. ഹസന് റാവുത്തറുടെ ഭാര്യ ഹബ്സ ബീവി (82) നിര്യാതയായി. തെങ്ങണമറ്റം പുരയിടം കുടുംബാംഗമാണ്. മക്കള്‍: മുഹമ്മദ് ബഷീര്‍ (ദുബൈ), നസീര്‍ (ബിസിനസ്), ജമീല, സലീം, മുഹമ്മദ് നുഷൂര്‍ (ഇരുവരും ഗവ. കോണ്ട്രാക്ടര്), റജീന. മരുമക്കള്‍: നൂര്ജഹാന് (കാട്ടൂര്‍പേട്ട), ഷംല (ചങ്ങനാശ്ശേരി മൈക്കില്പറമ്പ്), ജാസ്മിന് (അതിരമ്പുഴ), ബീന (ഈരാറ്റുപേട്ട), ബഷീര്‍ (റിട്ട. ഡെപ്യൂട്ടി കലക്ടര്‍), അബ്ദുല്‍ നാസര്‍ (ബിസിനസ്, ചങ്ങനാശ്ശേരി മാര്‍ക്കറ്റ്). ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് പുതൂര്‍പ്പള്ളി ഖബര്‍സ്ഥാനില്‍.