അടിമാലി: പൂപ്പാറ മുള്ളംതണ്ടിന് സമീപം ഏലത്തോട്ടത്തിൽ ജോലി ചെയ്യുമ്പോൾ മരം കടപുഴകി വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. മുള്ളംതണ്ടിൽ താമസിക്കുന്ന ബോഡിനായ്ക്കന്നൂർ സ്വദേശി ശരവണനാണ് (38) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. ചാത്തമറ്റം ചെഞ്ചേരിൽ ജോഷി ജേക്കബിെൻറ ഉടമസ്ഥതയിലുള്ള ഏലത്തോട്ടത്തിൽ വിളവെടുപ്പ് നടത്തുമ്പോഴാണ് മരം കടപുഴകി ശരവണെൻറ ദേഹത്ത് വീണത്. തലക്ക് ഗുരുതര പരിക്കേറ്റ ഇയാൾ തൽക്ഷണം മരിച്ചു. സമീപത്തുണ്ടായിരുന്ന തോട്ടം ഉടമ ജോഷി ജേക്കബിെൻറ ശരീരത്തിലും മരത്തിെൻറചില്ല പതിച്ചു. പരിക്കേറ്റ ഇദ്ദേഹം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ശരവണെൻറ മൃതദേഹം സ്വദേശമായ ബോഡിനായ്ക്കന്നൂരിലേക്ക് കൊണ്ടുപോയി. ഭാര്യ: പരേതയായ മുനിയമ്മാൾ. ഏകമകൾ: താരണി.