പാമ്പാടി: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗി കോവിഡ് ബാധിച്ച് മരിച്ചു. കണിയാംപറമ്പിൽ കെ.എൻ. ദാമോദരനാണ് (മോനായി -64) മരിച്ചത്. ശ്വാസതടസ്സത്തെ തുടർന്ന് കഴിഞ്ഞ 28 മുതൽ ചികിത്സയിലായിരുന്നു. ഞായറാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച രാവിലെ മരിച്ചു. ഭാര്യ: സരസമ്മ. മകൻ: നിധീഷ്.