തൊടുപുഴ: പന്നൂർ ആലപ്പാട്ട് ജി. പ്രഭാകരൻ നായരുടെ ഭാര്യ കെ. അമ്മിണിക്കുട്ടിയമ്മ (74) നിര്യാതയായി. പെരിങ്ങാശ്ശേരി ഗവ. ഹൈസ്കൂൾ റിട്ട. ഹെഡ്മിസ്ട്രസും 249ാം നമ്പർ എൻ.എസ്.എസ് കരയോഗം വനിത സമാജം പ്രസിഡൻറുമാണ്. മക്കൾ: ദീപ പി. നായർ, ജ്യോതി പി. നായർ (അധ്യാപിക, എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം), പി. അനിൽകുമാർ (കെ.എം.ഡബ്ല്യു ഫുട്വെയേഴ്സ്, മുതലക്കോടം). മരുമക്കൾ: പത്മകുമാർ (സി.ഇ.ഒ ഐ.പി ഗ്ലോബൽ, ഡൽഹി), ദിലീപ് കുമാർ, രാജി ആർ. നായർ (കരിമണ്ണൂർ സർവിസ് സഹകരണ ബാങ്ക്, ഏഴുമുട്ടം). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.