ഇടപ്പാട്: ചകലാപുരിയിൽ സി.ജെ. തോമസ് (86) നിര്യാതനായി. ഭരണങ്ങാനം സഹകരണ ബാങ്ക് മുൻ സെക്രട്ടറിയാണ്. ഭാര്യ: മേരി സെലിൻ (റിട്ട. അധ്യാപിക). മക്കൾ: മരിയറ്റ്, ട്രീസ, ലേഖ (അധ്യാപിക, സി.സി.എം.എച്ച്.എസ്.എസ്, കരിക്കാട്ടൂർ). മരുമക്കൾ: എം.സി. അലക്സാണ്ടർ, സോജൻ അഗസ്റ്റ്യൻ (റിട്ട. എൽ.ഐ.സി ബ്രാഞ്ച് മാനേജർ), പ്രഫ. ബെന്നി കുര്യൻ (റിട്ട. അസോ. പ്രഫസർ, സെൻറ് തോമസ് കോളജ്, പാലാ). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ഭരണങ്ങാനം സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.