ഹരിപ്പാട്: കുമാരപുരം താമല്ലാക്കൽ സുശീലഭവനത്തിൽ പരേതനായ പങ്കജാക്ഷെൻറ മകൻ സലിം കുമാർ (49) കോവിഡ് ബാധിച്ച് മരിച്ചു. കരൾ രോഗത്തിനു ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകുന്നേരം നാലിനാണ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. സി.പി.ഐ കുമാരപുരം എൽ.സി അസി. സെക്രട്ടറിയും ആധാരമെഴുത്ത് ഹരിപ്പാട് യൂനിറ്റ് ട്രഷറുമായി പ്രവർത്തിച്ചിട്ടുണ്ട്. മാതാവ്: ശാന്തമ്മ. ഭാര്യ: ബിന്ദു. മകൻ: ബിനിൽ നാഥ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് അലപ്പുഴ ചാത്തനാട് പൊതുശ്മശാനത്തിൽ.