കളമശ്ശേരി: പൊതുമരാമത്ത് കരാറുകാരനെ സ്വന്തം ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കളമശ്ശേരി കൈപ്പടമുഗൾ കണ്ണോത്ത് വീട്ടിൽ അഹമ്മദ് (അമ്മു)-നബീസ ദമ്പതികളുടെ മകൻ അബ്ദുൽമനാഫാണ് (37) മരിച്ചത്. ഐ.ടി.ഐ മൂലേപ്പാടം റോഡിലെ കണ്ണോത്ത് ഫ്ലാറ്റിൽ ഞായറാഴ്ച വൈകീട്ടോടെയാണ് മൃതദേഹം കണ്ടത്.ഉദ്യോഗസ്ഥരിൽനിന്ന് മാനസിക സമ്മർദമുള്ളതായി മനാഫ് പറഞ്ഞിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇതുസംബന്ധിച്ച വാട്സ്ആപ് സന്ദേശങ്ങൾ പൊലീസിനെ അറിയിച്ചതായും ബന്ധുക്കൾ പറഞ്ഞു. മരണം സംബന്ധിച്ച് ആക്ഷേപങ്ങൾ ലഭിച്ചതായും അതേക്കുറിച്ച് അന്വേഷിക്കുമെന്നും സി.ഐ സന്തോഷ് പറഞ്ഞു. ഭാര്യ: തഫ്നി. മക്കൾ: തമീം (ഒന്നാം ക്ലാസ്), നൈമ (എൽ.കെ.ജി).