തൊടുപുഴ: തേപ്പുകട ഉടമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൂവാറ്റുപുഴ പെരുമ്പല്ലൂര്‍ തേവര്‍കാട്ട് ചെമ്പന്‍കുന്നേല്‍ ബേബിയാണ് (78) ഇയാള്‍ താമസിച്ചിരുന്ന സ്ഥലത്ത് തൂങ്ങിമരിച്ചത്. വര്‍ഷങ്ങളായി തൊടുപുഴ മണക്കാട് ജങ്ഷന് സമീപം തേപ്പുകട നടത്തുകയായിരുന്നു. തൊടുപുഴ പൊലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. കോവിഡ് പരിശോധനക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.