വെച്ചൂർ: ഇന്ത്യൻ ദലിത് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കുടവെച്ചൂർ പുതുവൽ പി.ആർ. രാജുമോൻ (63) നിര്യാതനായി. കൈത്തറി കോർപറേഷൻ മുൻ ചെയർമാൻ, ബി.എസ്.പി സംസ്ഥാന ജനറൽ സെക്രട്ടറി, സി.കെ.ടി.യു സംസ്ഥാന പ്രസിഡൻറ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ലക്ഷ്മി (റിട്ട. ആരോഗ്യവകുപ്പ്). മകൾ: പരേതയായ റജീന. മരുമകൻ: ശ്രീജിത്ത്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.